Around us

'കഴിഞ്ഞ 28 വര്‍ഷമായി നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു'; ഹത്രാസ് പെണ്‍കുട്ടിക്കെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് രഞ്ജിനി

ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി നടിയും അഭിഭാഷകയുമായ രഞ്ജിനി. കഴിഞ്ഞ 28 വര്‍ഷമായി എല്ലാവരും വിഡ്ഢികളാക്കപ്പെടുകയായിരുന്നുവെന്ന് രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതീക്ഷിച്ച വിധി തന്നെയാണ് ഇതെന്നും രഞ്ജിനി പറയുന്നുണ്ട്.

'മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഹത്രാസിലെ പെണ്‍കുട്ടിക്കെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം', രഞ്ജിനി കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

28 വര്‍ഷത്തിന് ശേഷമാണ് ലഖ്നൗ പ്രത്യേക കോടതി ബാബറി മസ്ജിദ് പൊളിച്ച കേസില്‍ വിധി പറഞ്ഞത്. കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി, ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT