Around us

ലൈംഗികാരോപണക്കേസ് പരിഗണിച്ച ആ ബെഞ്ചില്‍ ഞാന്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നു: രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരായ ലൈംഗികാരോപണക്കേസ് പരിഗണിച്ച ബെഞ്ചിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്.

താന്‍ ബെഞ്ചില്‍ ഇല്ലെങ്കില്‍ നന്നായിരുന്നെന്നാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും തെറ്റു ചെയ്യുന്നവരാണെന്നും അത് സമ്മതിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നുമാണ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്.

ആ ബെഞ്ചില്‍ ജഡ്ജ് ആയിട്ട് ഞാനില്ലാതിരുന്നെങ്കില്‍ നന്നായിരുന്നു. ബാറിലും ബെഞ്ചിലുമായി ഉണ്ടായിരുന്ന എന്റെ 45 വര്‍ഷമാണ് അതിലൂടെ ഇല്ലാതായത്. എല്ലാവരും തെറ്റ് ചെയ്യും. അത് തിരുത്തുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല,' ഗൊഗോയ് പറഞ്ഞു.

2019ലാണ് കേസിന് ആസ്പദമായ സംഭവവം. സുപ്രീം കോടതി ജീവനക്കാരിയാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ജീവനക്കാരിയെ രഞ്ജന്‍ ഗൊഗോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ രഞ്ജന്‍ ഗൊഗോയ് ആയിരുന്നു.

അവധി ദിവസമായ ശനിയാഴ്ച രാവിവലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചു ചേര്‍ക്കുകയായിരുന്നു. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിം കോടതി സമിതിയെ വെക്കുകയും പിന്നീട് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുകയും ചെയ്തു.

ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിയെ പിന്നീട് സുപ്രീം കോടതി തിരിച്ചെടുത്തു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT