Around us

‘അധിക്ഷേപിക്കുന്നത് സിപിഎം സൈബര്‍ ഗുണ്ടാ ടീം’, അറ്റാക്കിന് പ്രത്യേക പരിശീലനം നേടിയവരെന്നും ചെന്നിത്തല

THE CUE

പ്രവാസി മലയാളികളുമായും പ്രവാസി സംഘടനകളുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. കൊവിഡിനെതിരെ സംസ്ഥാനം ശക്തമായ പ്രതിരോധവുമായി നീങ്ങുമ്പോള്‍ വിലകുറഞ്ഞ പബ്ലിസിറ്റിക്കുള്ള രമേശ് ചെന്നിത്തല ശ്രമം നടത്തിയെന്ന രീതിയിലായിരുന്നു വിമര്‍ശനം. കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ വ്യക്തിഹത്യ തനിക്കെതിരെ നടക്കുകയാണെന്ന് ഇതേക്കുറിച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിക്കാനും, വ്യക്തിപരമായി അധിക്ഷേപിക്കാനും സൈബര്‍ ഗുണ്ടാ ടീമിനെ സിപിഐഎം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. പ്രത്യേക പരിശീലനം നേടിയ ടീമിനെയാണ് അറ്റാക്കിന് നിയോഗിച്ചിരിക്കുന്നത്. നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹവും പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവുമാകുന്നത് എങ്ങനെയാണെന്നും മനോരമാ ചാനല്‍ അഭിമുഖത്തില്‍ പ്രതിപക്ഷ നേതാവ്. സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുള്ള ഈ പ്രവണത ശരിയല്ല.

താന്‍ വാര്‍ത്താ സമ്മേളനം തുടങ്ങുമ്പോള്‍ ആക്രമണം തുടങ്ങുകയാണെന്നും രമേശ് ചെന്നിത്തല. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്.

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

SCROLL FOR NEXT