മലയാളം സിനിമകളെ പല ഇൻഡസ്ട്രികളും ഉറ്റുനോക്കുന്നു എന്ന് പറയാറില്ലേ, ഭൗമ ആ ഗണത്തിൽ ചേർക്കാൻ കഴിയുന്ന സിനിമ: സാഗർ സൂര്യ

മലയാളം സിനിമകളെ പല ഇൻഡസ്ട്രികളും ഉറ്റുനോക്കുന്നു എന്ന് പറയാറില്ലേ, ഭൗമ ആ ഗണത്തിൽ ചേർക്കാൻ കഴിയുന്ന സിനിമ: സാഗർ സൂര്യ
Published on: 

ഭൗമ സിനിമയുടെ വിശേഷങ്ങളുമായി നടൻ സാഗർ സൂര്യ. മലയാളം ഇൻഡസ്ട്രിയിലെ സിനിമകളെ മറ്റു പല ഇൻഡസ്ട്രികളും ഉറ്റുനോക്കുന്നു എന്ന് എന്ന് എല്ലാവരും പറയുന്ന കാര്യമാണ്. ആ ഗണത്തിലേക്ക് ചേർക്കാൻ കഴിയുന്ന സിനിമയായിരിക്കും ഭൗമ എന്ന് സാഗർ സൂര്യ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാഗർ സൂര്യ.

'പണി കഴിഞ്ഞ് ചെയ്ത സിനിമകളിലെല്ലാം മുൻ സിനിമയിൽ നിന്ന് ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു സിനിമ തന്നെയാണ് ഭൗമയും. അത് നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസ്സിലാകും. ജേക്കബ് എന്നാണ് ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര്. രേവതിയാണ് എന്റെ പെയർ ആയി വരുന്നത്. ഇവരെയുടെ ജീവിതത്തിലേക്ക് വരുന്ന ഒരുപാട് കഥാപാത്രങ്ങൾ, അതിലുണ്ടാകുന്ന ലെയറുകൾ ഒക്കെയായാണ് ഈ സിനിമ പോകുന്നത്,' സാഗർ സൂര്യ പറഞ്ഞു.

'ഈ സിനിമയുടെ സംവിധായകൻ റെജിൻ ചേട്ടന്റെ ആദ്യ സിനിമയായ പെൻഡുലം തന്നെ എടുത്ത് നോക്കിയാൽ വളരെ രസമുള്ള സിനിമയാണ്. അത്തരം സിനിമകൾ ആലോചിക്കുന്ന സംവിധായകർ കുറവാണ്. അത്തരമൊരു ഭ്രാന്തൻ സംവിധായകനും അദ്ദേഹത്തിന്റെ പുതുമയുള്ള സിനിമയ്ക്കുമൊപ്പം നിൽക്കുക എന്നത് തന്നെയാണ് എന്നെ ആകർഷിച്ചത്. നമ്മൾ പറയാറില്ലേ മലയാളം ഇൻഡസ്ട്രിയിലെ സിനിമകളെ മറ്റു പല ഇൻഡസ്ട്രികളും ഉറ്റുനോക്കുന്നു എന്ന്. ആ ഗണത്തിലേക്ക് ചേർക്കാൻ കഴിയുന്ന സിനിമയായിരിക്കും ഭൗമ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നും സാഗർ സൂര്യ കൂട്ടിച്ചേർത്തു.