Around us

‘രമേശ് ചെന്നിത്തലയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം’, സ്പ്രിങ്ക്‌ളര്‍ ഉടമ മൊയ്തീന്റെ സഹനിര്‍മ്മാതാവെന്ന് ആര്‍.എസ് വിമല്‍

THE CUE

കൊവിഡ് 19 പ്രതിരോധത്തിനായി ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ ചോര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഐടി സെക്രട്ടറി ഈ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിയെക്കുറിച്ച് പ്രതിപക്ഷ നേതാവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയായ മലയാളി രാജി തോമസ് ആണ് ഈ കമ്പനിയുടെ ഉടമയെന്നും സംവിധായകന്‍ ആര്‍.എസ് വിമല്‍. കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ് ആപ്പ് നല്‍കിയതെന്നാണ് മനസിലാക്കിയതെന്നും രാജി തോമസിന്റെ സുഹൃത്ത് കൂടിയായ വിമല്‍.

പൗരന്‍മാരുടെ വിവരങ്ങള്‍ കൈവശം വെക്കുന്നതും കൈകാര്യം ചെയ്യുന്നതും സംസ്ഥാന സര്‍ക്കാരാണെന്നും ഇതിനുള്ള സൗകര്യം മാത്രമാണ് സ്പ്രിങ്ക്‌ളര്‍ ഒരുക്കുന്നതെന്നും സിഇഒ രാജി തോമസും പ്രതികരിച്ചു. സ്വകാര്യതാ സംരക്ഷണം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും രാജി തോമസ്.

ആര്‍ എസ് വിമലിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയ സ്നേഹിതരേ,

കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്. കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

സ്‌നേഹപൂര്‍വ്വം,

ആര്‍.എസ്.വിമല്‍

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

SCROLL FOR NEXT