Around us

'കേരളം ഭരിക്കുന്നത് കൊള്ളസംഘം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനം'; കസ്റ്റഡിയിലായത് സര്‍ക്കാരും പാര്‍ട്ടിയുമെന്ന് ചെന്നിത്തല

കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിക്കവെ ചെന്നിത്തല ആരോപിച്ചു.

ഭരണത്തിലിരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം നാടിന് മനസിലായി. ഇതു സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഭരണാധികാരം ഉപയോഗിച്ച് നാട്ടില്‍ നടത്തുന്ന കൊള്ളകള്‍ പുറത്ത് കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.

'ഈ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിപിഎമ്മിന് എങ്ങനെ കഴിയുന്നു? സംസ്ഥാനത്ത് നടക്കുന്ന തീവെട്ടിക്കൊള്ള ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൊള്ളക്കാരെയും കള്ളന്മാരെയുമെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടു വരും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണ്. ഇത് കേരളത്തിന് അപമാനകരമാണ്.'

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമെന്ന് തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസാണ് അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസും, മയക്ക് മരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. അന്വേഷണം നടത്തുന്ന ഏജന്‍സിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇനിയും അറസ്റ്റുകളുണ്ടാകും. മുഖ്യമന്ത്രിക്ക് ഇനിയും ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ കഴിയില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാന സര്‍ക്കാരും, പാര്‍ട്ടിയും കസ്റ്റഡിയിലായിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്ക് പാര്‍ട്ടിയുടെ തണലുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് ഈ കുറ്റകൃത്യങ്ങളൊക്കെ നടന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊള്ളയടിയും, അധോലോക പ്രവര്‍ത്തനവും നടക്കുന്നു. ഇതിന് മറുപടി ജനങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala Response On Bineesh Kodiyeri Arrest

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT