Around us

'മാണിക്ക് സ്മാരകം ജോസിനെ ലക്ഷ്യമിട്ടല്ല'; സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്ന് ചെന്നിത്തല

കെ എം മാണിക്ക് സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ചതില്‍ വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം നീക്കിവെച്ച നടപടിയില്‍ തെറ്റില്ല. മരിച്ച നേതാക്കള്‍ക്ക് സ്മാരകം പണിയാറുണ്ട്. അതിലെന്താണ് തെറ്റെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ ലക്ഷ്യം വെച്ചാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കമെന്ന് വ്യാഖ്യാനിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ എം മാണിക്ക് സ്മാരകം പണിയാന്‍ തോമസ് ഐസക് ബജറ്റില്‍ അഞ്ച് കോടി നീക്കിവെച്ചതില്‍ വിടി ബല്‍റാം എല്‍ എല്‍എ ഉള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചിരുന്നു. ബാര്‍ക്കോഴ കേസില്‍ കെ എം മാണിക്കെതിരെ നടന്ന എന്റെ വക 500 ക്യാംപെയിനിനെ ഓര്‍മ്മിപ്പിച്ചായിരുന്നു വിമര്‍ശനം.

5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ എന്നായിരുന്നു വി ടി ബലറാമിന്റെ പോസ്റ്റ്.

കെ എം മാണിക്ക് സ്മാരകം പണിയുന്നതിനായി അഞ്ച് കോടി നീക്കിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നതായി ജോസ് കെ മാണി എം പി വ്യക്തമാക്കിയിരുന്നു. പഠന ഗവേഷണ കേന്ദ്രത്തിനായാണ് നേരില്‍ കണ്ട് പണം ആവശ്യപ്പെട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT