'എന്‍പിആര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിക്കണം'; ഇല്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലെത്തുമെന്ന് മോദിയോട് കണ്ണന്‍ ഗോപിനാഥന്‍

'എന്‍പിആര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിക്കണം'; ഇല്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലെത്തുമെന്ന് മോദിയോട് കണ്ണന്‍ ഗോപിനാഥന്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കണ്ണന്‍ ഗോപിനാഥന്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിപ്പിക്കുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്. മാര്‍ച്ച് വരെ സമയം തരുന്നു. എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ മാര്‍ച്ചിന് ശേഷം ഓരോ സംസ്ഥാനത്ത് നിന്നുള്ളവരും ദില്ലിയിലെത്തും. പിന്‍വലിക്കുന്നത് വരെ ദില്ലിയില്‍ തുടരും. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'എന്‍പിആര്‍ മാര്‍ച്ചിനുള്ളില്‍ പിന്‍വലിക്കണം'; ഇല്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലെത്തുമെന്ന് മോദിയോട് കണ്ണന്‍ ഗോപിനാഥന്‍
‘പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യദ്രോഹികള്‍’; പോരാടുന്നവരെ വെടിയുണ്ട കൊണ്ട് നിശബ്ദരാക്കാനാകില്ലെന്നും ചന്ദ്രശേഖര്‍ ആസാദ്  

എന്തുകൊണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെയ്ക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ വിശദീകരിക്കുന്നുണ്ട്. എന്‍ആര്‍സി നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് എന്‍പിആര്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്‍ആര്‍സി നടപ്പിലാക്കുന്നത് ആലോചിച്ചിട്ടില്ലെന്നും പറയുന്നു. എന്‍ആര്‍സിയെക്കുറിച്ച് ചിന്തിക്കാത്ത സാഹചര്യത്തില്‍ എന്തിനാണ് എന്‍പിആര്‍ എന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിക്കുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in