Around us

'കാര്‍ഷികബില്‍ പാസാക്കിയത് ചട്ടം ലംഘിച്ച്'; കേന്ദ്രവാദം പൊളിച്ച് വീഡിയോ

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദവും, പാര്‍ലമെന്റില്‍ നിന്നുള്ള ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടെന്ന് റിപ്പോര്‍ട്ട്. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനപൂര്‍വം സമയം നീട്ടിനല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യസഭയില്‍ ഭരണപക്ഷ എംപിമാര്‍ കുറവായിരിക്കെ ശബ്ദവോട്ടോടെയായിരുന്നു കാര്‍ഷിക ബില്‍ പാസാക്കിയത്. അംഗങ്ങളുടെ എണ്ണം കുറവായിരുന്നുവെന്നും, ഇത് മറികടക്കാനാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നും കാണിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് സിങ് സര്‍ക്കാരിന് അനുകൂലമായാണ് പെരുമാറിയതെന്നും ആരോപണമുണ്ടായിരുന്നു. 1.03 നാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സമയം നീട്ടരുതെന്ന് ആവശ്യപ്പെട്ടതെന്ന് തങ്ങള്‍ക്ക് ലഭിച്ച വീഡിയോ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.

ബില്ല് സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നും വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ എം.പിമാര്‍ പറയുന്നത് രാജ്യസഭയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 1.10 ന് ഡിഎംകെ എംപി ത്രിച്ചി ശിവയുടെ പ്രമേയം സെലക്ട് കമ്മിറ്റിയ്ക്ക് വിടുമ്പോള്‍ അദ്ദേഹം സ്വന്തം സീറ്റിലിരുന്ന് ബില്‍ വോട്ടെടുപ്പിന് വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്പീക്കര്‍ ആവശ്യം തള്ളുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1.11 ന് 92-ാം നമ്പര്‍ സീറ്റിലിരുന്ന് കെ.കെ രാഗേഷും വോട്ടെടുപ്പ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ആവശ്യവും സ്പീക്കര്‍ തള്ളി. വോട്ടെടുപ്പ് ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷ എം.പിമാര്‍ സീറ്റിലല്ലായിരുന്നു എന്ന കേന്ദ്രവാദം പൊളിക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT