Around us

എവിടെ വനിതകള്‍? രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മണവാട്ടി ബീവി വിമന്‍സ് കോളേജ് ഉദ്ഘാടന പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

വേദിയിലും സദസിലും ഒരു വനിത പോലുമില്ലാതെ വനിതാ കോളേജ് ഉദ്ഘാടനം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ.

കാസര്‍ഗോഡ് പൊയ്യത്തബയില്‍ മണവാട്ടിബീവി വിമന്‍സ് കോളേജ് ഉദ്ഘാടനം ചെയ്യുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചിത്രം വലിയ പരിഹാസമാണ് നേരിടുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

വനിതാ കോളേജ് ഉദ്ഘാടനത്തിന് വേദിയിലും സദസിലും ഒരു വനിതപോലുമില്ലേ എന്ന് ചോദിച്ചാണ് ട്രോളുകള്‍. വേദിയിലും സദസ്സിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന വനിതകള്‍ക്ക് എന്റെ പേരിലും കുടുംബത്തിന്റെ പേരിലും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു, കോളേജ് മാറിപ്പോയോ എന്നൊരു സംശയം, വനിതയെ കണ്ടു പിടിക്കൂ, സമ്മാനം നേടൂ,

വനിതാ കോളേജ് ആണേ... ആ ഇരിക്കുന്നത് മൊത്തം വനിതകളാണേ... ആരും തെറ്റിദ്ധരിക്കരുതെ,

സ്റ്റേജിലും സദസ്സിലും ഇരിക്കുന്ന 'വനിതകളാണോ' അവിടെ പഠിക്കുന്നത് ഉണ്ണിത്താന്‍ സാറെ,

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രബുദ്ധ കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്ന വനിതാ കോളേജ്.. ഇതില്‍ വനിതയെ കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു പവന്‍ സമ്മാനം തുടങ്ങിയ കമന്റുകളാണ് ഉണ്ണിത്താന്റെ പോസ്റ്റിന് കീഴെ വരുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT