Around us

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാര്‍ അവശ നിലയിലായിരുന്നു; വിദഗ്ധ ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് ഡോക്ടര്‍ 

THE CUE

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവശനിലയിലായിരുന്നുവെന്നും ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട്. ഡോക്ടര്‍ ആംബുലന്‍സില്‍ കയറിയാണ് രാജ് കുമാറിനെ പരിശോധിച്ചതെന്ന് സൂപ്രണ്ട് ആനന്ദ് പറഞ്ഞു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അവശനായിരുന്നു രാജ് കുമാര്‍.കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

ജയിലില്‍ നിന്നും രാജ് കുമാറിനെ ആശുപത്രിയിലെത്തിച്ചത് നടക്കാനാവാത്ത സ്ഥിതിയിലാണെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളും പുറത്ത് വന്നിട്ടുണ്ട്. തുടയുടെ മുകള്‍ ഭാഗത്ത് ക്ഷതവും നീരുമുണ്ടെന്നാണ് ഇതിലുള്ളത്. രണ്ട് കാലിലും കാല്‍ പാദത്തിലും നീരുണ്ടായിരുന്നു. ഇരുകാലുകളും ചലിപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നും ആശുപത്രി രേഖകളിലുണ്ട്.

ഗുരുതരാവസ്ഥയിലായിട്ടും രാജ്കുമാറിനെ വിദഗ്ധ ചികിത്സ നല്‍കാതെ ജയിലിലേക്ക് തന്നെ കൊണ്ടു പോവുകയായിരുന്നു. താലൂക്കാശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലും കാണിച്ചു. തൊട്ടടുത്ത ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയത്. ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു രാജ്കുമാറിന്റെ മരണം.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT