Around us

‘രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്’; പാര്‍ട്ടി പ്രഖ്യാപനം ഏപ്രിലില്‍ 

THE CUE

നടന്‍ രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏപ്രില്‍ 14ന് ശേഷം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് രജനി മക്കള്‍ മട്രം പ്രതിനിധി അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രജനീകാന്തിന്റെ പാര്‍ട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ല. തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍ കക്ഷിയെ ഉള്‍പ്പടെ ചേര്‍ത്ത് മഹാസഖ്യമുണ്ടാക്കാനും ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഈ വര്‍ഷം ആഗസ്റ്റില്‍ നടക്കുമെന്നും, സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തുമെന്നും സൂചനയുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പൗരത്വനിയമ ഭേദഗതി മൂലം രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ട രജനി ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചിരുന്നു. സിഎഎയ്‌ക്കെതിരെ സമരം നടത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ വിഷയം പഠിക്കുകയും അധ്യാപകരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും വേണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന സൂചന രജനീകാന്ത് നേരത്തെ നല്‍കിയിരുന്നു. 2017ല്‍ കോടമ്പാക്കത്തെ ആരാധക സംഗമത്തില്‍ വെച്ചായിരുന്നു രജനി രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് ഇതെന്നും രജനി പറഞ്ഞിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവത്തോടെയാണ് മറ്റു പാര്‍ട്ടികള്‍ നോക്കി കാണുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT