Around us

‘പഴംപൊരിയും പൊറോട്ടയും പുറത്ത്’; കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേ മെനു

THE CUE

ജനപ്രിയ കേരളീയ വിഭവങ്ങള്‍ മെനുവില്‍ നിന്നും റെയില്‍വേ ഒഴിവാക്കി. പൊറോട്ട, പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി,ഇലയട, ഉണ്ണിയപ്പം എന്നിവ മെനുവില്‍ നിന്നും പുറത്തായി. ഊണിന്റെ വില 35ല്‍ നിന്നും 70 രൂപയാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാവ് ബാജി, പൊങ്കല്‍, ചോള ബട്ടൂര, കിച്ചടി എന്നിവയൊക്കെ കിട്ടും. നാരാങ്ങാ വെള്ളം കുടിക്കണമെന്ന് കരുതിയാലും കിട്ടില്ല. മസാല ദോശയും സാമ്പാര്‍ സാദവും മെനുവിലുണ്ട്.

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് മെനു പരിഷ്‌കരിച്ചിരിക്കുന്നത്. റെയില്‍വേ ഭക്ഷണ നിരക്ക് രണ്ടിരട്ടിയായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെനു പുതുക്കിയിരിക്കുന്നത്. കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റിരുന്ന വിഭവങ്ങളാണ് ഒഴിവാക്കപ്പെട്ടത്.

രണ്ട് ഇഡലിക്കൊപ്പം രണ്ട് ഉഴുന്നുവട വാങ്ങിയിരിക്കണം. ഒരു ഇഡലി കൂടി കഴിക്കണമെന്ന് തോന്നിയാലും ഇതേ പോലെയായിരിക്കും കിട്ടുക. 35 രൂപയും നല്‍കണം. പരിപ്പു വട, ഉഴുന്നുവട എന്നിവയുടെ വില എട്ടര രൂപയില്‍ നിന്ന് 15 രൂപയാക്കിയിട്ടുണ്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT