Around us

'സമരം പ്രതിബദ്ധതയുള്ള രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍, പൊതുജനങ്ങള്‍ക്കായെന്ന് തിരിച്ചറിഞ്ഞെങ്കില്‍ 'ഷോ' കാണിക്കില്ലായിരുന്നു'

പ്രതിബദ്ധതയുള്ള രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയിലാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജോജു ജോര്‍ജ് അടക്കമുള്ള മുഴുവന്‍ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണ് സമരമെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരം അക്രമാസക്തമായിരുന്നു. നടന്‍ ജോജു ജോര്‍ജ് സമരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

'ദുരിത വഴികള്‍ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അല്‍പ നേരം ഇടപ്പള്ളി വൈറ്റില റോഡില്‍ തന്റെ കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോര്‍ജ് അടക്കമുള്ള മുഴുവന്‍ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു.

അടിസ്ഥാന വിലയേക്കാളേറെ നികുതി നല്‍കേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാന്‍ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോള്‍ പ്രതിബദ്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോണ്‍ഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്.

മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവന്‍ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോര്‍ക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയില്‍ വെച്ച് നല്‍കിയതല്ലെന്നോര്‍മിപ്പിക്കട്ടെ.'

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT