Around us

പഴയ കീഴ് വഴക്കം മാറണം; ജനങ്ങളുമായി ബന്ധമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് രാഹുല്‍ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലെ കീഴ് വഴക്കം മാറ്റണമെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുമായി അടുപ്പമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണം. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജനങ്ങളുടെ പ്രകടന പത്രികയായിരിക്കണം യു.ഡി.എഫിന്റെത്. കേരളത്തിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കണം തെരഞ്ഞെടുപ്പിലെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉന്നയിക്കുന്നതിനിടെയുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാണ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മത്സരരംഗത്തേക്ക് എത്തുന്നതിനായി സജീവമായിട്ടുണ്ട്.

56 ഇഞ്ചുണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് ചൈനക്കാര്‍ക്ക് അറിയാമെന്നും വിമര്‍ശിച്ചു. മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി നിയമസഭ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT