Around us

സോണിയ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സോണിയ ഗാന്ധിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയിലായിരുന്നു പ്രതിഷേധം.

രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് തടഞ്ഞ് പൊലീസ് എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും വിജയ് ചൗക്കില്‍ തടഞ്ഞുനിര്‍ത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യ പൊലീസ് രാജ്യമായി മാറിയെന്നും മോദി രാജാവായെന്നും അറസ്റ്റിന് മുമ്പായി രാഹുല്‍ പ്രതികരിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ സോണിയ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. സോണിയ ഗാന്ധിയെ വിട്ടയക്കും വരെ ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT