Around us

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണം, നിരപരാധികളെ കുടുക്കിയെന്ന് ജില്ലാ സെക്രട്ടറി

ആലപ്പുഴ കഞ്ഞിക്കുഴിയിലെ സഖാവ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ യഥാര്‍ത്ഥ പ്രതികളെ താമസിയാതെ കണ്ടെത്താനാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സംഭവം നടന്ന സമയത്ത് തന്നെ ലോക്കല്‍ പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു, അങ്ങനെയാണ് നിരപരാധികളായവര്‍ പ്രതികളായതെന്നും ആര്‍ നാസര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

പുനരന്വേഷണം നടത്തുന്നതിനോട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ല. കേസില്‍ പുനരന്വേഷണം വേണം എന്നാല്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാകൂ. യഥാര്‍ത്ഥ പ്രതികളുടെ പേര് താമസിയാതെ തന്നെ പുറത്തുവരും. സംഭവം നടന്ന സമയത്ത് തന്നെ പ്രതികളെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ അവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു. അങ്ങനെയാണ് പ്രതികളല്ലാത്തവരെ കള്ളക്കേസില്‍ കുടുക്കിയത്. അതുകൊണ്ടാണ് കേസ് ഇങ്ങനെ പോയത്. അന്ന് തന്നെ ലോക്കല്‍ പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണം അട്ടിമറിക്കപ്പെട്ടു. അങ്ങനെ അവര്‍ നിരപരാധികളായവരെ കുടുക്കുകയായിരുന്നു', നാസര്‍ പറഞ്ഞു.

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ആലപ്പുഴ പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് പ്രതികളെ വെറുവിട്ടിരുന്നു. വി. എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയം പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന മുന്‍ എസ്എഫ്ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രനായിരുന്നു ഒന്നാം പ്രതി. കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരായിരുന്നു മറ്റ് പ്രതികള്‍. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേര്‍ന്നുള്ള പ്രതിമയും തകര്‍ക്കപ്പെട്ടത്.

'ആലോലമകമേ...' ഗോപി സുന്ദറിന്റെ സംഗീതം,വരികൾ ബി.കെ ഹരിനാരായണൻ; 'ഫെയ്‌സസി'ലെ ഗാനം

'പേട്രിയറ്റ്' വനിതാ ദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്; റിലീസ് ഏപ്രിൽ 23 ന്

സോളോ ഇന്നും 'ഹാർട്ട് ബ്രേക്ക്', വീണ്ടും ഒരു മലയാളം സിനിമ ചെയ്യാത്തതിന്റെ കാരണം അത്': ബിജോയ് നമ്പ്യാർ

ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കണം? വേണു രാജാമണി അഭിമുഖം

പെരുന്നാൾ കളറാക്കാൻ ''റങ്ക് തെളിന്ദവളല്ലേ...''; ഡർബിയിലെ ആദ്യ ഗാനം

SCROLL FOR NEXT