Around us

തീവ്ര ഹിന്ദ്വത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാന്‍ ശ്രമിക്കുന്നു; സിപിഎം ഭാവിയില്‍ വില കൊടുക്കേണ്ടി വരും: പുന്നല ശ്രീകുമാര്‍ 

THE CUE

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് മാറ്റത്തിനെതിരെ നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. തീവ്ര ഹിന്ദ്വത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാന്‍ ശ്രമിക്കുന്നതിന് പുരോഗമനചേരി ഭാവിയില്‍ വില കൊടുക്കേണ്ടി വരും. സാമൂഹ്യ വിപ്ലവം ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന് ആശയവ്യക്തത വേണം. യാഥാസ്ഥിതികത്വത്തെ കൂടെ നിര്‍ത്താനുള്ള വ്യഗ്രത സമൂഹത്തിനും ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും ഭാവിയില്‍ ദോഷം ചെയ്യും.

ആവര്‍ത്തിച്ചുള്ള നയവ്യതിയാനവും അഭിപ്രായ പ്രകടനങ്ങളും പരിഷ്‌കരണം മുന്നോട്ട് വെയ്ക്കുന്ന നവോത്ഥാന സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയും നവോത്ഥാന പരിഷ്‌കരണവും പൊരുത്തപ്പെടുമോയെന്നതാണ് മുന്നിലുള്ള ചോദ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് അതിന് ഉത്തരം പറയേണ്ടതെന്നും പുന്നല ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാറുമായി ബന്ധപ്പെട്ടാണ് നവോത്ഥാന സമിതി പ്രവര്‍ത്തിക്കുന്നത്. നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇത്തരം അഭിപ്രായപ്രകടനം നടത്തുമ്പോള്‍ സര്‍ക്കാറിനും പരിമിതിയുണ്ടാകും.

തിരഞ്ഞെടുപ്പിന് ശേഷം ശബരിമല മുഖ്യപ്രചരാണായുധമാക്കിയ രാഷ്ട്രീയ ചേരികള്‍ പോലും അത് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുമ്പോഴാണ് പരാജയത്തിന് കാരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതാണ് തോല്‍വിക്ക് ഇടയാക്കിയതെന്ന് പറയുന്നത്. അങ്ങനെ വിലയിരുത്തേണ്ടതില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ചര്‍ച്ചകളില്‍ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടായിരുന്നു. ഇപ്പോള്‍ വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. അത് പരിഷ്‌കരത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കും ആശയം മുന്നോട്ട് വെയ്ക്കുന്ന വ്യക്തികള്‍ക്കും ആശങ്കയുണ്ടാക്കുന്നു.

നവോത്ഥാന സമിതി മുന്‍നിശ്ചയിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. സെപ്തംബര്‍ 30 വരെ ജില്ലാതല ബഹുജനകൂട്ടായ്മ, ഒക്ടോബറില്‍ ക്യാമ്പസുകളില്‍ സെമിനാറുകള്‍, ഡിസംബറില്‍ കാസര്‍കോട് മുതല്‍ തമിഴ്‌നാട് വൈകുണ്ഡസ്വാമി സ്മൃതി മണ്ഡപം വരെയുള്ള നവോത്ഥാന സ്മൃതി യാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ നവോത്ഥാന ചിന്തയെ കൂടുതല്‍ കരുത്തുണ്ടാക്കും. ആ ഘട്ടത്തില്‍ ആശയവ്യതിയാനവും അഭിപ്രായപ്രകടനങ്ങളും ദുര്‍ബലപ്പെടുത്തുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT