Around us

വാഹന രജിസ്‌ട്രേഷന്‍: നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

THE CUE

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആഢംബര കാറുകള്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2010, 2017 വര്‍ഷങ്ങളില്‍ രണ്ട് ഔഡി കാറുകള്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിലൂടെ 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ സുരേഷ്‌ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സത്യവാങ്മൂലത്തില്‍ ഹാജരാക്കിയ ഒപ്പും സീലും വ്യാജമാണെന്ന് മൊഴിയുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ഏഴ് വര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് സുരേഷ്‌ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നടന്‍ ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഫഹദ് പിഴയൊടുക്കി കേസില്‍ നിന്ന് ഒഴിവായിരുന്നു. അമലയുടെ വാഹനം തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT