Around us

'സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും'; തന്നെ കുടുക്കാന്‍ നോക്കിയതെന്ന് പി.ടി തോമസ്

സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എം.എല്‍.എ. സിപിഎം തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പി.ടി തോമസ് ആരോപിച്ചു. സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും. സത്യം മറച്ച് പിടിക്കുന്നത് മുഖ്യമന്ത്രിക്കാണെങ്കിലും ഭൂഷണമല്ലെന്നും പി.ടി തോമസ്.

'ഞാന്‍ ഉന്നയിച്ച സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോള്‍ നിശബ്ദനാക്കാമെന്ന മോഹത്തില്‍ നിന്നാണ് ഇടപ്പള്ളിയില്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച എന്നെ കുടുക്കാന്‍ സിപിഎം കരുക്കള്‍ നീക്കിയതെന്ന് ഇപ്പോള്‍ പതുക്കെ തെളിഞ്ഞു വരുകയാണ്. സ്വപ്ന സുരേഷിന്റെ മൊഴിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാന്‍ തോന്നുന്നെന്നും എം.എല്‍.എ പറഞ്ഞു. സ്വപ്ന ക്ലിഫ് ഹൗസില്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിവാദം ഉയര്‍ന്ന സമയത്ത് പി.ടി തോമസ് ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാന്‍ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാന്‍ സമയം ഇല്ല. പോരാട്ടം തുടരുമെന്നും പി.ടി തോമസ് പറയുന്നുണ്ട്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT