Around us

നസീം പിഎസ്‌സിയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈല്‍ വെച്ച്; എസ്എഫ്‌ഐ നേതാക്കള്‍ക്ക് കിട്ടിയത് ഒരേ കോഡിലുള്ള ചോദ്യം

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ മുന്‍ യൂണിറ്റ് സെക്രട്ടറി പിഎസ്‌സി ജോലിക്ക് തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്. മുന്‍ യൂണിറ്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായ നസീം രണ്ട് പ്രൊഫൈലുകള്‍ വെച്ചാണ് പിഎസ്‌സി പരീക്ഷ എഴുതാന്‍ അപേക്ഷ നല്‍കിയത്. രണ്ട് അപേക്ഷകളിലും വ്യത്യസ്ത ജനനത്തീയതിയാണുള്ളത്. പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഒരേ കോഡിലുള്ള ചോദ്യം ലഭിച്ചത് എങ്ങനെയാണെന്ന സംശയവും ഉയരുന്നുണ്ട്. പരീക്ഷാത്തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മടി കാണിക്കുകയാണെന്നാണ് വിമര്‍ശനങ്ങള്‍.

ഒരേ കോഡിലുള്ള ചോദ്യം ലഭിച്ചതിനാല്‍ പുറമേ നിന്ന് ഒരേ ക്രമത്തില്‍ ഉത്തരം പറഞ്ഞുകൊടുത്തിരിക്കാമെന്ന് സംശയിക്കപ്പെടുന്നു. 

വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ പിഎസ്സിയുടെ പൊലീസ് പട്ടികയില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചത് പരീക്ഷാ കേന്ദ്രത്തില്‍ മൊബൈല്‍ ഉപയോഗിച്ചതിലൂടെയെന്ന് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് മുന്‍ സെക്രട്ടറിയും 17-ാം പ്രതിയും മുന്‍ യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവ് എന്നിവരുടെ ഫോണുകളിലേക്ക് പരീക്ഷാ സമയത്ത് അസാധാരണമാംവിധം എസ്എംഎസുകള്‍ വന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

ഒന്നേകാല്‍ മണിക്കൂറിനിടെ ഒരേ നമ്പറില്‍ നിന്ന് ഇവരുടെ ഫോണുകളിലേക്ക് 90 സന്ദേശങ്ങള്‍ വന്നതായാണ് പൊലീസ് കണ്ടെത്തല്‍. മെസേജുകള്‍ വന്ന മൊബൈല്‍ നമ്പറും ഉടമയാരെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദേശങ്ങള്‍ സൈബര്‍ പൊലീസ് വേര്‍തിരിച്ചെടുക്കുകയാണ്. ചൈനീസ് സ്മാര്‍ട്ട് വാച്ചുകളുടെ സഹായത്തോടെ പരീക്ഷയെഴുതി ഇവര്‍ പൊലീസ് പട്ടികയില്‍ ഇടംപിടിച്ചെന്നാണ് പിഎസ്സി പറയുന്നത്.

അടിമുടി ചിരി ഗ്യാരന്റി; ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT