Around us

‘പറ്റുന്ന പോലെയൊക്കെ പ്രതിഷേധിച്ചോളൂ’; പൗരത്വ നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് അമിത് ഷാ 

THE CUE

എന്തുപ്രതിഷേധമുണ്ടായാലും പൗരത്വനിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വനിയമത്തില്‍ നിന്ന് പിന്നോക്കം പോകുന്ന വിഷയം ഉദിക്കുന്നില്ല, പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം. പറ്റുന്ന പോലെയൊക്കെ പ്രതിഷോധിച്ചോളൂവെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാനാകുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സംഘടിപ്പിച്ച ബിജെപി റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഷാ യുടെ പരാമര്‍ശങ്ങള്‍. പൗരത്വ നിയമത്തിന്റെ പ്രചരണാര്‍ത്ഥാമായിരുന്നു ബിജെപിയുടെ ജന്‍ ജാഗരണ്‍ അഭിയാന്‍ റാലി. ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഈ നിയമത്തെക്കുറിച്ച് പൊതുമധ്യത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകണം.ഈ നിയമം ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുന്നതാണെന്ന് തെളിയിക്കൂ. കോണ്‍ഗ്രസ് ചെയ്ത തെറ്റുകളെ തുടര്‍ന്നാണ് മതാടിസ്ഥാനത്തിലുള്ള ഇന്ത്യാവിഭജനത്തില്‍ കലാശിച്ചത്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ചുരുങ്ങിവരികയാണ്. ആളുകള്‍ കൊല്ലപ്പെടുകയോ നിര്‍ബന്ധപൂര്‍വം മതംമാറ്റത്തിന് വിധേയമാവുകയോ ചെയ്യുകയാണെന്നും അമിത് ഷാ വാദിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT