Around us

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍. അഭിഭാഷകന്‍ വഴിയാണ് കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ദിലീപിനെതിരെ മൊഴി നല്‍കിയ സാക്ഷികള്‍ കോടതിയില്‍ മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന്റെ നീക്കം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കാലാവധി നീട്ടി നല്‍കാന്‍ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച സുപ്രീംകോടതി ആറുമാസം കൂടി അനുവദിച്ചിരുന്നു. ആറുമാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. കൊവിഡും ലോക്ഡൗണും കാരണം വിചാരണ പൂര്‍ത്തിയാക്കാനായില്ലെന്ന് കാണിച്ചായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കേസിലെ വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT