Around us

എനിക്ക് തീവ്രവാദികളുമായി ബന്ധമുണ്ട്, എന്റെ അച്ഛനെയും ദാദിയെയും കൊന്നത് അവരാണ്, മുഖമടച്ച് പ്രിയങ്കയുടെ മറുപടി

സ്മൃതി ഇറാനിക്ക് മുഖമടച്ച മറുപടിയുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ​ഗാന്ധി കുടുംബത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയുള്ള സ്മൃതി ഇറാനിയുടെ വിവാദ പരാമർശത്തിന് കടുത്ത ഭാഷയിൽ പ്രിയങ്ക ​ഗാന്ധി മറുപടി കൊടുത്തു.

സ്മൃതി ഇറാനി താങ്കളെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

അതെ എനിക്ക് തീവ്രവാദികളുമായി ബന്ധമുണ്ട്. എന്റെ അച്ഛനെ കൊന്നത് അവരാണ്, എന്റെ ദാദിയെ കൊന്നതും അവരാണ്. എനിക്ക് തീവ്രവാദവുമായി ബന്ധമുണ്ട്. എന്റെ കുടുംബാം​ഗങ്ങൾ ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി. ഇതൊക്കെ പറയുന്നത് ഇനിയെങ്കിലും നിർത്തൂ. പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ മറുപടി വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

ഉത്തർപ്രദേശിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

SCROLL FOR NEXT