Around us

'അംബാനിയെയും അദാനിയെയും പറ്റിപ്പിടിച്ച് വളരുന്നവരാണ് കര്‍ഷകരെ തുക്കഡെ-തുക്കഡെ സംഘമെന്ന് വിളിക്കുന്നത്', പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരെ തുക്കഡെ-തുക്കഡെ സംഘമെന്ന് വിളിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അംബാനിയെയും അദാനിയെയും പറ്റിപ്പിടിച്ച് വളരുന്നവരാണ് കര്‍ഷകരെ തുക്കഡെ-തുക്കഡെ സംഘമെന്ന് വിളിക്കുന്നതെന്നായിരുന്നു കേന്ദ്രത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.

'അംബാനിയെയും അദാനിയെയും പറ്റിപ്പിടിച്ച് വളരുന്ന ആളുകളാണ് ഇന്ന് നമ്മുടെ കര്‍ഷകരെ തുക്കഡെ-തുക്കഡെ സംഘമെന്ന് വിളിക്കുന്നത്', പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷക സമരത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തുക്കഡെ-തുക്കഡെ സംഘമാണെന്ന് നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചിരുന്നു.

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

SCROLL FOR NEXT