Around us

മാധ്യമപ്രവര്‍ത്തകയ്ക്ക് സീമയുടെ പുറംതിരിഞ്ഞ ഫോട്ടോ; എന്‍ പ്രശാന്ത് നായരുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വിട്ട് മാതൃഭൂമി

വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യത്തിന് ചാറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി എന്‍ പ്രശാന്ത് നായര്‍ സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും അധിക്ഷേപ സന്ദേശവും അയച്ചത് വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകയുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് മാതൃഭൂമി പുറത്തുവിട്ടു. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളോടാണ് എന്‍.പ്രശാന്ത് മോശമായി പ്രതികരിച്ചത്.

വാര്‍ത്തയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞു കൊണ്ടാണ് മാധ്യമപ്രവര്‍ത്തക പരിചയപ്പെടുത്തുന്നത്. സംസാരിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു മറുപടിയായി അയച്ചത്. താങ്കളെ ഉപദ്രവിക്കാനല്ലെന്നും പ്രതികരണമറിയാനാണെന്നും മാധ്യമപ്രവര്‍ത്തക അറിയിക്കുന്നു.

നടി സീമ പുറം തിരിഞ്ഞ് നില്‍ക്കുന്ന, ലൈംഗിക ചുവയോടെയുള്ള ചിത്രമായിരുന്നു മറുപടിയായി നല്‍കിയത്. എന്തുതരത്തിലുള്ള മറുപടിയാണിതെന്ന് മാധ്യമപ്രവര്‍ത്തക തിരിച്ച് ചോദിക്കുന്നു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനില്‍ ഇന്നും ഇത്തരം മറുപടിയല്ല പ്രതീക്ഷിച്ചതെന്നും പരാതി നല്‍കുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചു.വാര്‍ത്തയ്ക്കായി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറാന്‍ പഠിക്കണമെന്ന മുന്നറിയിപ്പും നല്‍കി.

വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന രീതി കൊള്ളാമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരായി താരതമ്യം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും പ്രശാന്ത് മറുപടി നല്‍കി. മാധ്യമപ്രവര്‍ത്തയക്ക് അയച്ച ഫോട്ടോകള്‍ പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT