Around us

റോഡിലെ കുഴിക്ക് മുന്നില്‍ ബ്രേക്കിട്ടു; പാഞ്ഞുവന്ന ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  

THE CUE

റോഡിലെ കുഴിയ്ക്ക് മുന്നില്‍ ബ്രേക്കിട്ട സ്‌കൂട്ടര്‍ യാത്രികന്‍ അമിതവേഗത്തില്‍ വന്ന ബസിടിച്ച് മരിച്ചു. ഇടുക്കി കുളമാവ് സ്വദേശി ആര്‍ ഉമേഷ് കുമാര്‍ (32) ആണ് റോഡിലെ മരണക്കുഴിയ്ക്കും ബസിന്റെ മരണപ്പാച്ചിലിനും ഇരയായത്. എളംകുളം മെട്രോ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡിലെ കുഴിയ്ക്ക് മുന്നില്‍ പെട്ടെന്ന് ബ്രേക്കിട്ട ഉമേഷിനെ പിന്നിലുണ്ടായിരുന്ന സ്വകാര്യബസ് ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞതിന് പിന്നാലെ ഉമേഷിന്റെ ദേഹത്തിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിങ്ങി. ഹെല്‍മറ്റ് പൂര്‍ണ്ണമായും തകര്‍ന്ന് ഗുരുതര പരുക്കേറ്റ ഉമേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

എറണാകുളം എരമല്ലൂര്‍ റൂട്ടിലോടുന്ന ജപമാല ബസാണ് ഉമേഷിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു. വണ്ടി ഓടിച്ചയാള്‍ കാക്കി യൂണിഫോമിലായിരുന്നില്ല. യാത്രക്കാര്‍ പലതവണ പരാതിപ്പെട്ടിട്ടും അലക്ഷ്യമായി വണ്ടിഓടിക്കുന്നത് തുടര്‍ന്നു. ഉമേഷിന്റെ സ്‌കൂട്ടറില്‍ ഇടിച്ച ശേഷവും കുറച്ച് ദൂരം ബസ് മുന്നോട്ടുപോയി. വണ്ടി നിര്‍ത്തിയ ഉടന്‍ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

കൊച്ചി നഗരത്തിന്റെ വിവിധയിടങ്ങളിലെ തകര്‍ന്ന റോഡുകള്‍ അപകടം വിതയ്ക്കുന്നത് തുടരുകയാണ്.

കുളമാവ് കൊച്ചുകരയില്‍ രവീന്ദ്രന്റെ മകനായ ഉമേഷ് കൊച്ചി നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഉമേഷിന്റെ മരണത്തേത്തുടര്‍ന്ന് യാത്രക്കാര്‍ റോഡില്‍ പ്രതിഷേധിച്ചു. അധികൃതര്‍ കുഴി താല്‍ക്കാലികമായി മൂടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT