Around us

സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍; ചികിത്സ തേടിയത് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ക്ക്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സി.എം.രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.

ചോദ്യം ചെയ്യലിന് നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഹാജരായിരുന്നില്ല. കൊവിഡ് നെഗറ്റീവായതിന് ശേഷം നിരീക്ഷണവും പൂര്‍ത്തിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ അറസ്റ്റിലാവുകയും സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തത് സര്‍ക്കാരിന് പ്രതിരോധത്തിലാക്കിയിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT