Around us

ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തില്‍ ഗുരുതര വീഴ്ച ; കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ  

THE CUE

ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതില്‍ കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് നടപടി. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് വന്‍തുക പിഴയിട്ടത്. മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുണ്ടായത്. ഖര മാലിന്യ സംസ്‌കരണത്തിനായി നഗരസഭ ഒന്നും ചെയ്തില്ലെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. മാലിന്യം കലര്‍ന്ന വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നഗരസഭയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് അയക്കും. കൊച്ചി കോര്‍പ്പറേഷന്‌ പുറമേ തൃക്കാക്കര, ആലുവ, അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ എത്തിക്കുന്നത് ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ്. പ്രതിദിനം ശരാശരി 400 ടണ്ണോളം മാലിന്യമാണ് ഇവിടെയെത്തുന്നത്‌. മുന്‍പ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം വൈകിയതിനായിരുന്നു ഇത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT