പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങി മോഡി സര്‍ക്കാര്‍; കരാര്‍ ബിജെപി ആസ്ഥാനം ഡിസൈന്‍ ചെയ്ത ഗുജറാത്ത് കമ്പനിക്ക്

പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങി മോഡി സര്‍ക്കാര്‍; കരാര്‍ ബിജെപി ആസ്ഥാനം ഡിസൈന്‍ ചെയ്ത ഗുജറാത്ത് കമ്പനിക്ക്

Published on

പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിനും രാജ്പഥ് നവീകരണത്തിനുമുള്ള ഡിസൈന്‍ ചെയ്യുന്നതിനുഴള്ള കരാര്‍ ഗുജറാത്ത് കമ്പനിക്ക്. ബിജെപിയുടെ കൂറ്റന്‍ ആസ്ഥാനമന്ദിരം ഡിസൈന്‍ ചെയ്ത എച്ച് സി പി ഡിസൈനെയാണ് പ്ലാനിങ് ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ട്ടന്റായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗാന്ധിനഗര്‍ സെന്‍ട്രല്‍ വിസ്തയുടേയും അഹമ്മദാബാദ് സബര്‍മതി നദീതീര പുനര്‍ നവീകരണ പ്രൊജക്ടിന്റേയും രൂപരേഖ തയ്യാറാക്കിയത് എച്ച്‌സിപിയാണ്. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയുടെ ഉടമസ്ഥന്‍ ബിമല്‍ പട്ടേല്‍ എന്നയാളാണ്.

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് നവീകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 12,450 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയാകാന്‍ നാല് വര്‍ഷത്തോളം കാലതാമസമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങി മോഡി സര്‍ക്കാര്‍; കരാര്‍ ബിജെപി ആസ്ഥാനം ഡിസൈന്‍ ചെയ്ത ഗുജറാത്ത് കമ്പനിക്ക്
വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി വേണ്ടെ? നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

അടുത്ത മേയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മാണം ആരംഭിക്കുക. പദ്ധതിയുടെ ഡിസൈന്‍ കണ്‍സല്‍റ്റന്‍സി 229.7 കോടി രൂപക്കാണ് എച്ച്‌സിപിക്ക് നല്‍കിയത്. സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ട് ഡയറക്ടര്‍ ഡോ. പിഎസ്എന്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് കണ്‍സല്‍റ്റന്‍സിയെ തിരഞ്ഞെടുത്തത്.

പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങി മോഡി സര്‍ക്കാര്‍; കരാര്‍ ബിജെപി ആസ്ഥാനം ഡിസൈന്‍ ചെയ്ത ഗുജറാത്ത് കമ്പനിക്ക്
ആരാധനാലയങ്ങളില്‍നിന്നും അനധികൃതഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍; ഏറ്റെടുക്കുക ആവശ്യത്തിന് സ്ഥലം പതിച്ചുനല്‍കിയ ശേഷം

2022ലെ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. 250 വര്‍ഷത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന. ലോക്‌സഭാ-രാജ്യസഭാ അംഗങ്ങളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഫീസുകളും ഇവിടെയാക്കും. പുതിയ മന്ദിരത്തില്‍ സൗരോര്‍ജം ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടിട്ടുണ്ട്. പുതിയ മന്ദിരം വരുമ്പോള്‍ നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടം പൊളിക്കില്ല.രാജ്യ തലസ്ഥാനമായി ഡല്‍ഹിയില്‍ മാത്രമായി അമ്പതിലധികം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണുള്ളത്. 70,000 അധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡല്‍ഹിയിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നു. പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേക്ക് മാറ്റും. ഇതിലൂടെ പ്രതിമാസം 1,000 കോടി രൂപയോളം ലാഭിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ രാജ്പഥിന്റെ രണ്ട് ഭാഗങ്ങളിലുമായി പുതിയ കെട്ടിടങ്ങളും ഓഫീസ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനൊരുങ്ങി മോഡി സര്‍ക്കാര്‍; കരാര്‍ ബിജെപി ആസ്ഥാനം ഡിസൈന്‍ ചെയ്ത ഗുജറാത്ത് കമ്പനിക്ക്
ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം; കോടികളുടെ സ്വത്ത് തട്ടിപ്പ്‌; എന്താണ് ദുരൂഹമായ കരമന കൂടത്തില്‍ കേസ്?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in