Around us

കാസ്റ്റിംഗ് കൗച്ച്: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ്, ഒളിവിലെന്ന് പൊലീസ്

സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസ്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് 20 കാരിയായ മോഡല്‍ പരാതി നല്‍കിയിരിക്കുന്നത്.

ആല്‍വിന്‍ ആന്റണി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ജൂണ്‍ 20നാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതെന്ന് സൗത്ത് പൊലീസ് സ്റ്റേഷന്‍ സിഐ അനീഷ് ദ ക്യു'വിനോട് പ്രതികരിച്ചു. ആല്‍വിന്‍ ആന്റണിയുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിഐ അറിയിച്ചു.

2019 ജനുവരിയില്‍ പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൂന്ന് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. ആല്‍വിന്‍ ആന്റണി നിരന്തരം ശല്യപ്പെടുത്തുന്നതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി.

ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു പഴയ ബോംബ് കഥ, മാംഗല്യം തന്തുനാനേന, മാര്‍ഗംകളി, ഡാഡി കൂള്‍, ജൂലൈ നാല്, ത്രീ മെന്‍ ആര്‍മി എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT