രെഹ്ന സുല്‍ത്താന 
Around us

രണ്ട് വര്‍ഷം മുന്‍പ് ബീഫിനേക്കുറിച്ച് പോസ്റ്റിട്ടു; അസം യുവതിക്കെതിരെ പൊലീസ് കേസ്

THE CUE

രണ്ട് വര്‍ഷം മുന്‍പ് ബീഫിനേക്കുറിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ അസം യുവതിക്കെതിരെ പൊലീസ് കേസ്. ഗുവാഹട്ടി സര്‍വ്വകലാശാലയില്‍ ഗവേഷകയായ രെഹ്ന സുല്‍ത്താനയ്‌ക്കെതിരെയാണ് പൊലീസ് ഐ ടി ആക്ട് ചുമത്തി കേസ് എടുത്തിരിക്കുനനത്. 2017ല്‍ താനിട്ട പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അത് നീക്കം ചെയ്തിരുന്നെന്നും രെഹ്ന പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടന്ന 2017 ജൂണിലെ ഒരു ദിവസമാണ് അത് പോസ്റ്റ് ചെയ്തത്. അന്ന വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഒരു ക്രിക്കറ്റ് ആരാധിക എന്ന നിലയില്‍ എന്റെ നിരാശകൊണ്ടാണ് അത് പോസ്റ്റ് ചെയ്തത്.
രെഹ്ന സുല്‍ത്താന

ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടാലോ എന്ന് കരുതിയാണ് ഉടന്‍ നീക്കം ചെയ്തതെന്നും യുവതി പറഞ്ഞു.

രെഹ്നയുടെ എഫ്ബി പോസ്റ്റ്

“പാകിസ്താന്റെ സന്തോഷത്തില്‍ ആഘോഷിക്കാനും പിന്തുണയ്ക്കാനും ഇന്ന് ബീഫ് കഴിച്ചു. ഞാന്‍ എന്ത് കഴിക്കുന്നു എന്നുള്ളത് എന്റെ രസമുകുളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പക്ഷെ, ബീഫ് എന്ന് കേള്‍ക്കുന്നത് കൊണ്ട് വിവാദമുണ്ടാക്കുകയും നിങ്ങളുടെ സ്വഭാവം കാണിക്കുകയും ചെയ്യല്ലേ.”

കഴിഞ്ഞ ബുധനാഴ്ച്ച ഒരു പ്രാദേശിക ന്യൂസ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് എന്നാണ് പൊലീസിന്റെ വാദം. ഈദ് ദിനത്തോടനുബന്ധിച്ചാണ് രഹ്ന പോസ്റ്റിട്ടതെന്നായിരുന്നു വെബ്‌സൈറ്റ് പ്രചാരണം. രഹ്നയെ കുടുക്കാന്‍ വേണ്ടി ആസൂത്രിത നീക്കം നടത്തുകയായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രജിസ്റ്ററിനെ വിമര്‍ശിക്കുന്ന കവിത ഷെയര്‍ ചെയ്തതിന് രഹ്നയ്ക്കും മറ്റ് ഒമ്പതുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

യഥാര്‍ത്ഥ പൗരന്‍മാരേയും എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ ഹിയറിങ്ങുകളിലും സഹായിക്കാറുണ്ട്. എന്നെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിഷയം ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്.
രഹ്ന സുല്‍ത്താന

തനിക്കെതിരെ കേസെടുക്കാന്‍ പൊലീസ് കാരണമാക്കിയ കവിതയില്‍ വിവാദമാക്കാന്‍ തക്ക ഒന്നുമില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

അൽകാട്ടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി‌

23 വർഷങ്ങൾക്ക് ശേഷം ജയറാം-കാളിദാസ് കോംബോ തിയറ്ററുകളിലേക്ക്; 'ആശകൾ ആയിരം' നാളെ മുതൽ

'നായകന്' ശബ്ദമായി ടൊവിനോ; കൗതുകം നിറച്ച് 'പെണ്ണും പൊറാട്ടും' ടീസർ

'എന്റെ വീട് അപ്പുവിന്റെയും', 'ആശകൾ ആയിരം'... ഈ സിനിമകൾക്കിടയിൽ 23 വർഷത്തെ ഗ്യാപ്പ് തോന്നിയിട്ടില്ല: കാളിദാസ് ജയറാം

RE INTRODUCING BHAVANA എന്ന ടാഗ് ഉപയോഗിച്ചതിന് കാരണം എന്ത്?; മറുപടിയുമായി ഭാവന

SCROLL FOR NEXT