Around us

കൂട്ടം കൂടി, തിങ്ങി നിറഞ്ഞ് ആളുകള്‍; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കെപിസിസിയിലെ പരിപാടിക്കെത്തിയ നൂറോളം പേര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ തിങ്ങിനിറഞ്ഞ് ആളുകള്‍. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

കെപിസിസി അധ്യക്ഷനായി കെ.സുധാകരനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരുമാണ് ഇന്ന് ചുമതലയേറ്റത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ. മുരളീധരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നിരവധി പ്രവര്‍ത്തകരും സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് കാണാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT