Around us

കൊവിഡ് 19 : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കഞ്ചേരി അടക്കം 3 പേര്‍ക്കെതിരെ കേസ് 

THE CUE

കൊറോണ വൈറസ് ബാധയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസ്. കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് യാതൊരു അസുഖങ്ങളുമില്ലെന്നും സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിവരിച്ച് വീഡിയോ പ്രചരിപ്പിച്ചതിനാണ് സ്വയം പ്രഖ്യാപിത ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തത്. ഇതടക്കം മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്.

എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി പറയുന്നതെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചതിന് ഒരാള്‍ക്കെതിരെ നടപടി. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ഒരു കൊറോണ ബാധിതനുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയും പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കുന്നംകുളം പൊലീസിന്റെ നടപടി.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT