Around us

‘സുശാന്തിന്റെ കോള്‍ എടുക്കാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല’ ; സുഹൃത്തിന്റെ മൊഴി 

THE CUE

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയില്‍ അടുപ്പക്കാരായ ആറ് പേരുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ ഗൊറിഗോണിലുള്ള സഹോദരി, ഏറ്റവുമൊടുവില്‍ നടന്‍ വിളിച്ച സുഹൃത്ത് മഹേഷ് ഷെട്ടി, നടി റിയ ചക്രബൊര്‍തി, മാനേജര്‍മാര്‍, പാചകക്കാരന്‍ എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചത്. സുശാന്തിന്റെ സഹോദരിയുടെയും അടുത്ത സുഹൃത്ത് മഹേഷിന്റെയും മൊഴിയുടെ വിശദാംശങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. സുശാന്ത് സിങ്ങിന് സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് സഹോദരി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ 6 മാസമായി സുശാന്ത് വിഷാദത്തിന് ചികിത്സ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച സുശാന്ത് തന്നെ വിളിച്ചിരുന്നതായും എന്നാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് മഹേഷ് ഷെട്ടി പറഞ്ഞു. ആ കോള്‍ എടുത്ത് സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലെന്നും ഷെട്ടി പറഞ്ഞു. അതേസമയം സുശാന്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കലീന ലാബില്‍ അയച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT