'അഞ്ച് സിനിമകള്‍ മുടക്കി, മാനസികരോഗിയാക്കി', സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ കങ്കണ

'അഞ്ച് സിനിമകള്‍ മുടക്കി, മാനസികരോഗിയാക്കി', സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ കങ്കണ

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി കങ്കണ റണാവത്. സുശാന്തിന്റെ മരണത്തില്‍ ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്നും, മികച്ച സിനിമകള്‍ ചെയ്തിട്ടും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിനെ ചിലര്‍ ദുര്‍ബല ഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നു. സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേടിയ വ്യക്തിയാണ് സുശാന്ത്, എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ റാങ്ക് നേടിയിട്ടുണ്ട്. എങ്ങനെയാണ് അങ്ങനെയുള്ള ഒരാളുടെ മനസ് ദുര്‍ബലമാകുന്നതെന്ന് കങ്കണ ചോദിക്കുന്നു.

'അദ്ദേഹത്തിന്റെ അവസാനത്തെ ചില പോസ്റ്റുകളെടുത്താല്‍, തന്റെ ചിത്രങ്ങള്‍ കാണാന്‍ അപേക്ഷിക്കുകയാരുന്നു സുശാന്തെന്ന് വ്യക്തമാകും. സിനിമയില്‍ തനിക്കൊരു ഗോഡ്ഫാദറില്ല, താന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകും എന്നെല്ലാം അദ്ദേഹം പറയുന്നുണ്ടായിരുന്നു. ചില അഭിമുഖങ്ങളില്‍ വരെ ഇക്കാര്യം സുശാന്ത് സൂചിപ്പിക്കുന്നുണ്ട്. കൈ പോ ചെ, എംഎസ് ദോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി, അല്ലെങ്കില്‍ ചിക്‌ചോരെ തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും സുശാന്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. ഗള്ളി ബോയ് എന്ന ഒരു മോശം ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. മികച്ച സംവിധായകന്റെ മികച്ച ചിത്രമായിരുന്നു ചിക്‌ചോരെ, എന്നിട്ടും ഒരു അംഗീകാരവും ലഭിച്ചില്ല', കങ്കണ പറയുന്നു.

'ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും വേണ്ട, നിങ്ങളുടെ ചിത്രങ്ങള്‍ വേണ്ട. പക്ഷെ ഞങ്ങളുടേതായി ചെയ്ത ചിത്രങ്ങള്‍ നിങ്ങള്‍ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? ഞാന്‍ സംവിധാനം ചെയ്ത നല്ല ഒരു ചിത്രം പരാജയമാണെന്ന് നിങ്ങള്‍ വിധിയെഴുതി. സുശാന്തിനെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്, സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ക്യൂട്ടായി തോന്നുന്നവരാണ് സുശാന്ത് മനോരോഗിയാണെന്നും, മയക്കുമരുന്നിനടിമയാണെന്നുമെല്ലാം പ്രചരിപ്പിക്കുന്നത്', വീഡിയോയില്‍ കങ്കണ പറയുന്നു. ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചോദിച്ചുകൊണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in