Around us

രണ്ട് നാടകങ്ങള്‍ രണ്ട് നീതി; ബാബരി മസ്ജിദ് പൊളിച്ചത് നാടകമാക്കിയ സ്‌കൂളിനെതിരെ നടപടിയില്ല, പൗരത്വ നിയമത്തിനെതിരെയുള്ളത് രാജ്യദ്രോഹം 

THE CUE

ഒരു മാസത്തിനുള്ളില്‍ രണ്ട് സ്‌കൂളുകളില്‍ അരങ്ങേറിയ നാടകങ്ങള്‍, രണ്ടും കര്‍ണാടകയില്‍. ഒന്ന് ബിദാര്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതിയെ വിമര്‍ശിച്ചു കൊണ്ടുള്ളത്. ഈ നാടകത്തിനെതിരെ വലിയ കോലാഹലമാണ് ഉണ്ടായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി സ്‌കൂളിലെ അധ്യാപികയെയും നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 9 വയസിനും 11 വയസിനും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രണ്ടാമത്തെ നാടകം കര്‍ണാടകയിലെ കല്ലഡ്കയിലെ ശ്രീരാമ വിദ്യാകേന്ദ്ര ഹൈസ്‌കൂളിലായിരുന്നു അവതരിപ്പിച്ചത്. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നാടകത്തിലൂടെ പുനരാവിഷ്‌കരിക്കുകയാണ് ചെയ്തത്. നാടകത്തിനെതിരെ പരാതി ഉയര്‍ന്നിട്ടും ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല. നാടകം അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികളായതിനാല്‍ പോലീസ് നിയമോപദേശം തേടുകയും ചെയ്തു. ബിദാറിലെ സ്‌കൂള്‍കുട്ടികളുടെ കാര്യത്തില്‍ കര്‍ണാടക പോലീസിന് ഈ തടസങ്ങളൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം.

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്ന് സുപ്രീംകോടതി പറഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കല്ലഡ്കയിലെ സ്‌കൂളില്‍ നാടകം അരങ്ങേറിയത്. സമാനമായ രണ്ട് കേസുകളില്‍ കര്‍ണാടക പോലീസ് കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ചില അധ്യാപകരെയും മാതാപിതാക്കളെയും ചോദ്യം ചെയ്‌തെന്നുമാണ് ദക്ഷിണ കന്നഡ ജില്ല എസ്പി ബിഎം ലക്ഷ്മി പ്രസാദ് ദ ക്വിന്റിനോട് പറഞ്ഞത്. ആര്‍എസ്എസ് നടത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വിവരമുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതരെ ആരെയും പോലീസ് ഇതുവരെ ചോദ്യം ചെയ്യുക പോലും ചെയ്തിട്ടില്ലെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT