Around us

ജെഎന്‍യു അക്രമം : മുഖം മറച്ച യുവതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

THE CUE

ജെഎന്‍യു സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന മുഖം മറച്ച യുവതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ജനുവരി അഞ്ചിന് പെരിയാര്‍ സബര്‍മതി ഹോസ്റ്റലുകളിലേക്ക് ഇരച്ചെത്തിയ നൂറോളം പേരുടെ ആക്രമണത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ, മുഖം മറച്ച് കയ്യില്‍ വടിയേന്തി ഭീഷണി മുഴക്കുന്ന യുവതിയുടെ വീഡിയോ പുറത്തുവന്നു. അക്രമം അഴിച്ചുവിട്ടത് എബിവിപി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വ്യക്തമാക്കുകയും ചെയ്തു. പ്രസ്തുത പെണ്‍കുട്ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇവര്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണെന്നാണ് വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

പെണ്‍കുട്ടി എബിവിപി പ്രവര്‍ത്തകയാണെന്നും പൊലീസിന് വിരമുണ്ട്‌. ചെക്ക് ഷര്‍ട്ടിലുള്ള ഇവര്‍ മുഖംമറച്ച് കയ്യില്‍ വടിയുമായി, സബര്‍മതിയിലേക്കെത്തിയ സംഘത്തിലായിരുന്നു.എന്നാല്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തി. ‘ഈ പെണ്‍കുട്ടിയാണ് അവള്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞത്. പക്ഷേ അല്ല. നിങ്ങള്‍ പുറത്തുപോകൂ’.എന്ന് അയാള്‍ പറയുന്നതും വീഡിയോയിലുണ്ട്. ഈ പെണ്‍കുട്ടിയും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു. സഹായത്തിനായി വിദ്യാര്‍ത്ഥികള്‍ അലറി വിളിക്കുമ്പോള്‍ ക്യാ ബോലേഗി (എന്ത് പറയും) എന്ന് ഇവര്‍ ചോദിക്കുന്നുണ്ട്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഹോസ്റ്റല്‍ കോറിഡോറില്‍ ചിത്രീകരിക്കപ്പെട്ടതാണ്. ചില്ലുകള്‍ പൊട്ടിച്ചിതറിയതും ഫര്‍ണിച്ചറുകള്‍ അലങ്കോലമായി കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോയില്‍ നിന്നാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ക്യാംപസിന്റെ വടക്ക് ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് മറ്റ് രണ്ട് ആണ്‍കുട്ടികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള ഒരുസംഘം എബിവിപിക്കാര്‍ ജെഎന്‍യുവില്‍ അതിക്രമിച്ച് കയറിയെന്ന് പൊലീസിന് വിവരമുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രതികരണം.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT