Around us

‘പരിഭ്രാന്തി പരത്തി, അപവാദം പ്രചരിപ്പിച്ചു’; ഡോ.ഷിനു ശ്യാമളനെതിരെ കേസെടുത്ത് പൊലീസ്‌

THE CUE

സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ തൃശൂര്‍ വാടാനപ്പള്ളി പൊലീസ് കേസെടുത്തു. ഡിഎംഒയുടെ പരാതിയിലാണ് കേസ്. സമൂഹത്തില്‍ പരിഭ്രാന്തി പരത്തി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഡോ ഷിനുവിന്റെ പേരിലുള്ളത്. ഐപിസി 505, കെപി ആക്ട് 120 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് രോഗലക്ഷണമുള്ളയാളെ വ്യക്തമായി നിരീക്ഷിച്ചിട്ടും ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തിയെന്നാണ് പരാതി. ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ കോവിഡ് രോഗ ലക്ഷണങ്ങളോടെയെത്തിയ രോഗിയുടെ വിവരം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയതായിഡോക്ടര്‍ ഷിനു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇയാളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും രോഗലക്ഷണങ്ങളുള്ളയാളെ നിരീക്ഷിക്കാന്‍ തയ്യാറായില്ലെന്ന ആരോപണവും ഉന്നയിച്ചിരുന്നു.

എന്നാല്‍ പ്രസ്തുത രോഗി 28 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞതാണെന്നാണ് ഡിഎംഒ ഓഫീസ് വ്യക്തമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT