Around us

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഗസ്റ്റ് പതിനാല് വിഭജനഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

ഓഗസ്റ്റ് പതിനാലാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്.

'' വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ കഴിയില്ല. നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരന്മാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. പലര്‍ക്കും മനസാക്ഷിയില്ലാത്ത വിദ്വേഷത്തിലും അക്രമത്തിലും ജീവന്‍ നഷ്ടമായി. നമ്മുടെ ജനങ്ങളുടെ സ്മരണയ്ക്കായി ഓഗസ്റ്റ് പതിനാല് വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു,'' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിഭജന ഭീതിയുടെ ഓര്‍മ്മ ദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈര്യത്തിന്റെയും വിഷവിത്ത് നീക്കി മാനുഷിക ഉന്നമനം ശക്തിപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT