Around us

'രാഷ്ട്രീയനേട്ടത്തിനായി കര്‍ഷകരെ വഴിതെറ്റിക്കുന്നു', ചിലര്‍ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകില്ലെന്ന് പ്രചരിപ്പിച്ച് ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരാര്‍ കൃഷിയിലേക്ക് കര്‍ഷകര്‍ പോയാല്‍ അവരുടെ ഭൂമി തട്ടിയെടുക്കുമെന്ന് ചിലര്‍ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി ഒമ്പത് കോടി രൂപ കര്‍ഷക കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപ അനുവദിച്ച് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കര്‍ഷകരുമായി തുറന്നമനസോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷക സമരത്തിന്റെ മറവില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന്റെ മറവില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ സ്വാര്‍ത്ഥതാല്‍പര്യത്തോടെ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം ചേരുകയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.

എപിഎംസി, മൊത്തക്കച്ചവ ചന്തകളും(മണ്ഡ) തകര്‍ക്കപ്പെടുമെന്ന് പറയുന്ന കേരളവും ബംഗാളും എന്താണ് ചെയ്യുന്നതെന്നും, എന്തുകൊണ്ടാണ് കേരളത്തില്‍ പ്രതിഷേധം ഇല്ലാത്തതെന്നും മോദി ചോദിച്ചു. ബംഗാള്‍ സര്‍ക്കാര്‍ മാത്രം പി.എം-കിസാനുമായി സഹകരിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Narendra Modi On Farmers Protest

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT