Around us

ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് വച്ചുപൊറുപ്പിക്കില്ല, സൈനിക വേഷമില്ലാത്ത പട്ടാളക്കാര്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ വൈറസ് എന്ന അദൃശ്യശത്രുവിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അജയ്യരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ അജയ്യര്‍ തന്നെ വിജയിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ മോശം പെരുമാറ്റമോ, അതിക്രമമോ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ സൈനികരെ പോലെ തന്നെയാണ്. അവര്‍ക്ക് യൂണിഫോം ഇല്ലെന്നേ ഉള്ളൂ. ബംഗളൂരു രാജീവ് ഗാന്ധി സര്‍വകലാശാലയിലെ സില്‍വര്‍ ജൂബിലി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മെയ്ക്ക് ഇന്‍ ഇന്ത്യയെ മുന്‍നിര്‍ത്തി ടെലി മെഡിസിനില്‍ ഉള്‍പ്പെടെ പുതിയ മാതൃകകളെ കുറിച്ച് ആലോചന വേണമെന്നും പ്രധാനമന്ത്രി. ലോകം ഇന്ത്യയിലെ മെഡിക്കല്‍ സമൂഹത്തെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി. ഒരു കോടിയോളം പിപിഇ കിറ്റുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്തതായും പ്രധാനമന്ത്രി.12 കോടി ആളുകള്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തതായും മോഡി.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT