Around us

‘തൊഴിലവസരങ്ങള്‍ കൂട്ടും’; കൂടുതല്‍ ഗുണം വിദ്യാര്‍ത്ഥികള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

THE CUE

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകും. കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണ്. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ടൂറിസം മേഖലയ്ക്കും അത് ഗുണം ചെയ്യും. കയറ്റുമതി കൂടും. നൈപുണ്യ വികസനത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കര്‍ഷകര്‍ക്കായി 16 ഇന വികസന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കിസാന്‍ റെയില്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ക്കായി 2.83 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടിയും അനുവദിച്ചിട്ടുണ്ട്. 100 ലക്ഷം കോടി രൂപ അഞ്ച് വര്‍ഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും ബജറ്റില്‍ പറയുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT