‘ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’; ആ അഴുക്ക് മതഭ്രാന്താണെന്നും സുനില്‍ പി ഇളയിടം 

‘ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’; ആ അഴുക്ക് മതഭ്രാന്താണെന്നും സുനില്‍ പി ഇളയിടം 

ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സുനില്‍ പി ഇളയിടം. അതിന്റെ പേരാണ് മതഭ്രാന്ത്. ഗാന്ധിജി ഇന്ത്യയില്‍ നിന്ന് തൂത്തുവാരിക്കളയാന്‍ ശ്രമിച്ച ആദ്യത്തെയും അവസാനത്തെയും അഴുക്ക് മതഭ്രാന്താണ്. അതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദുത്വവും ഗാന്ധിയുടെ പാരമ്പര്യവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഗാന്ധി പിന്തുടര്‍ന്ന മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസാരിക്കവെ സുനില്‍ പി ഇളയിടം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’; ആ അഴുക്ക് മതഭ്രാന്താണെന്നും സുനില്‍ പി ഇളയിടം 
‘എല്‍ഐസിയും വില്‍ക്കുന്നു’; ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി 

രാജ്യത്ത് വര്‍ഗീയതയുടെ വേരൂന്നിയിരിക്കുന്നത് ഏറെ ആഴത്തിലാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. മതങ്ങളെ അതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ മനസിലാക്കുന്നതില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പരാജയപ്പെട്ടു. നീതി നീതിപൂര്‍ണമായിരിക്കുമ്പോള്‍ മാത്രമാണ് അനുസരിക്കേണ്ടതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആപത്തുകാലത്ത് ഇന്ത്യക്കാര്‍ക്ക് കൈയെത്തിപ്പിടിക്കാവുന്ന ഓര്‍മയുടെ പേരുകൂടിയാണ് മഹാത്മാഗാന്ധിയുടേത്. ഗാന്ധിയുടെ മതദര്‍ശനം സങ്കീര്‍ണമായിരുന്നു.

‘ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’; ആ അഴുക്ക് മതഭ്രാന്താണെന്നും സുനില്‍ പി ഇളയിടം 
‘അഭിനേതാവ് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗര’; പ്രതിഷേധത്തിന്റെ പേരില്‍ മോശം അഭിപ്രായം വന്നാലും കാര്യമാക്കില്ലെന്ന് നിമിഷ സജയന്‍

ചരിത്രത്തെ കുറിച്ചുള്ള ഗാന്ധിജിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. ചരിത്രമെന്നത് അധികാരത്തിന്റെയും ആണുങ്ങളുടെയും ലോകമെന്ന് ഗാന്ധിജി പറഞ്ഞു. ഗാന്ധിജി ആധുനികതയ്ക്ക് എതിരായിരുന്നില്ല. ആധുനികതയോട് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ മത ദര്‍ശനം സങ്കീര്‍ണമായിരുന്നു. നിരവധി മതനിഷേധികളുണ്ടായിട്ടും മതവര്‍ഗീയത വെടിവെച്ച് വീഴ്ത്തിയത് ഗാന്ധിയെന്ന മതവാദിയെയാണെന്ന് നാമോര്‍ക്കണമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

‘ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്’; ആ അഴുക്ക് മതഭ്രാന്താണെന്നും സുനില്‍ പി ഇളയിടം 
‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 

ദേശീയ ഗാനം മുതലായവ ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക എന്നത് പാശ്ചാത്യ സംസ്‌കാരമാണെന്നും, നമ്മള്‍ അനുകരിക്കേണ്ടതില്ലെന്നുമാണ് ഗാന്ധി പറഞ്ഞത്. മതം രാജ്യത്തെ വിഴുങ്ങുന്ന ശക്തിയായി മാറിയത് ഒറ്റ ദിവസം കൊണ്ടല്ല, അതിന് ഒരുപാട് ദീര്‍ഘമായ ചരിത്രപ്രക്രീയയുണ്ട്. വ്യത്യസ്തരായിരിക്കുന്നു എന്നത് മനുഷ്യരെ വേട്ടയാടാനുള്ള ആശയമായി ഉപയോഗിക്കാന്‍ പാടില്ല. വ്യത്യസ്തനായിരിക്കുന്നു എന്നത് സമൂഹത്തില്‍ നിലനില്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ അവകാശത്തെ ഇല്ലാതാക്കാനുള്ള മറയാക്കി മാറ്റാനുപയോഗിച്ചാല്‍ നിശ്ചയമായും അതിനെ എതിര്‍ക്കണമെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

logo
The Cue
www.thecue.in