Around us

'പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും, ഇതാണ് പാര്‍ട്ടി നയം'; മുസ്ലീം ലീഗ് വിട്ടെത്തിയവരോട് പികെ ശശി

ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പാലക്കാട് ജില്ലയില്‍ മുസ്ലീം ലീഗ് വിട്ടെത്തിയവരെ അഭിവാദ്യം ചെയ്യാന്‍ നിരോധനാജ്ഞ ലംഘിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ പികെ ശശിയുടെ യോഗം. കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ലംഘിച്ച് നടത്തിയത്. പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് സിപിഐഎം നയമെന്നും ഷൊര്‍ണൂര്‍ എംഎല്‍എ എംഎല്‍എ കൂടെയായ പികെ ശശി.

പാര്‍ട്ടിയെ വിശ്വാസമര്‍പ്പിച്ച് പാര്‍ട്ടിയുടെ കൂടെ വന്നാല്‍ പൂര്‍ണമായും സംരക്ഷണം നല്‍കും, ആവശ്യമായ സഹായവും സുരക്ഷിതത്വവും നല്‍കും. വളരെ വ്യക്തമായി പറയാം, പാര്‍ട്ടിയെ വിശ്വസിച്ച് കൂടെ വന്നാല്‍ സഹായിക്കും, പാര്‍ട്ടിയെ ചതിച്ച് പോയാല്‍ ദ്രോഹിക്കും. ഇത് പാര്‍ട്ടി സ്വീകരിക്കുന്ന നയമാണ്, പ്രത്യേകിച്ച് ഞങ്ങളൊക്കെ സ്വീകരിക്കുന്ന നയം. മുസ്ലീം ലീഗില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മില്‍ എത്തിയവരോട് പികെ ശശി.

അമ്പത് പേരില്‍ 20 ഓളം പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. കരിമ്പുഴ പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അമ്പത് പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്.

ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ സസ്‌പെന്‍ഡിലായ പികെ ശശിയെ 2019 സെപ്തംബറിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ആറ് മാസമായിരുന്നു സസ്‌പെന്‍ഷന്‍ കാലാവധി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT