Around us

പ്രതിക്കൂട്ടില്‍ ലീഗല്ല; ഇനി ചെയ്യേണ്ടത് ഖുര്‍ആന്‍ തൊട്ട് സത്യങ്ങള്‍ തുറന്ന് പറയുക; കെ ടി ജലീലിന് മറുപടിയുമായി പി കെ ഫിറോസ്

സ്വര്‍ണക്കടത്തില്‍ അറിയാവുന്ന സത്യങ്ങള്‍ ഖുര്‍ആന്‍ തൊട്ട് തുറന്ന് പറയുകയാണ് മന്ത്രി കെ ടി ജലീല്‍ ഇനി ചെയ്യേണ്ടതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ദ ക്യുവിനോട്. നുണ മാത്രം പറയുന്ന ഒരാള്‍ക്ക് സത്യത്തെക്കുറിച്ച് പറയാനുള്ള അര്‍ഹത നഷ്ടപ്പെട്ട് കഴിഞ്ഞു. സത്യസന്ധമായി തെറ്റുകള്‍ തുറന്ന് പറയുന്നതിന് പകരം ഖുര്‍ആനെ കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കാതെ സത്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയാന്‍ തയ്യാറാവണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

കബളിപ്പിക്കപ്പെട്ടതാണെങ്കില്‍ അത് മന്ത്രി കെ ടി ജലീല്‍ തുറന്ന് പറയണം. നെഞ്ചത്ത് കൈവെച്ച് സത്യം പറയുന്നതിന് പകരം വൈകാരികമായി പ്രതികരിക്കുകയാണ് മന്ത്രി.മറുപടിയില്ലാത്തത് കൊണ്ടും പലതും ഒളിപ്പിച്ച് വെയ്ക്കാനുമുള്ളത് കൊണ്ടാണെന്നും പി കെ ഫിറോസ് ആരോപിച്ചു.

മുസ്ലിം ലീഗിനെ വെല്ലുവിളിക്കുകയല്ല ഇപ്പോള്‍ ചെയ്യേണ്ടതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കുമോയെന്ന മന്ത്രി കെ ടി ജലീലിന്റെ ചോദ്യത്തെക്കുറിച്ച് പി കെ ഫിറോസ് പ്രതികരിച്ചു. ലീഗ് പ്രതിക്കൂട്ടിലായ സംഭവമല്ല ഇപ്പോള്‍ നടക്കുന്നത്. അതിന് മറുപടി പറയേണ്ടത് ലീഗല്ല. സ്വപ്‌ന സുരേഷും സംഘവുമായി ബന്ധമുള്ളത് ലീഗിനല്ല. നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയത് ലീഗല്ല. ലീഗിനോട് ചോദിച്ചല്ല ഈ സംഘവുമായി മന്ത്രി കെ ടി ജലീല്‍ ബന്ധപ്പെട്ടത്. ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയല്ല മന്ത്രി കെ ടി ജലീല്‍ ചെയ്യേണ്ടതെന്നും പി കെ ഫിറോസ് പ്രതികരിച്ചു.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT