Around us

'ജോസ് ഗീബല്‍സ്; പുറത്താക്കിയത് നീതിപൂര്‍വ്വമായ തീരുമാനമെന്ന് പിജെ ജോസഫ്

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും ഒഴിവാക്കിയത് നീതിപൂര്‍വ്വമായ തീരുമാനമെന്ന് പി ജെ ജോസഫ്. യുഡിഎഫ് നേതാക്കള്‍ ഇടപെട്ടിട്ടും ധാരണ അംഗീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. യുഡിഎഫിന്റെ ധാരണ അംഗീകരിക്കാത്ത വിഭാഗം യുഡിഎഫിലുണ്ടാകില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കെ എം മാണിയുള്ള സമയത്ത് ജില്ലാ പഞ്ചായത്തിലെ അധികാരം ഇരുവിഭാഗവും പങ്കിട്ടെടുത്തിരുന്നു

പാലാ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ഏകപക്ഷീയമായി തീരുമാനിച്ചു. ചിഹ്നം വേണ്ടെന്ന് പറഞ്ഞത് ജോസ് കെ മാണിയാണ്. ആ തോല്‍വി ഏറ്റുവാങ്ങിയതാണ്. പാലാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തെറ്റ് ചെയ്തുവെന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ്.

കെഎം മാണിയുണ്ടാക്കിയ ധാരണയും ഭരണഘടനയും ജോസ് കെ മാണി അംഗീകരിച്ചില്ല. ജോസ് കെ മാണി ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറയുകയാണ്. ജോസ് ഗീബല്‍സാണ്. മാണിയുടെ തീരുമാനങ്ങള്‍ ജോസ് കെ മാണി അംഗീകരിക്കുന്നില്ല. ആ സമീപനം ശരിയല്ല.

യുഡിഎഫിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നവരാണ് ജോസഫ് വിഭാഗം. ജോസ് കെ മാണിക്ക് എവിടെയും പോകാന്‍ അധികാരമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി 50 വര്‍ഷത്തെ ബന്ധമുണ്ട്. ഭരണത്തെക്കുറിച്ച് താന്‍ ഇല്ലാത്ത കാര്യങ്ങളെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT