Around us

എതിർത്തവർ പോലും അച്ഛന്റെ ഭരണ രീതി മനസ്സിലാക്കുന്നു ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാർഥ്യമാകുമെന്ന് പിണറായി വിജയന്റെ മകൾ വീണ

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എല്ലാ സ്ഥാനാര്‍ത്ഥികളും ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അതുതന്നെയാണ് പ്രവചിക്കുന്നതെന്നും വീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയാവുമോ എന്നത് ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് അച്ഛനെ എതിര്‍ത്ത് പറഞ്ഞവര്‍ക്ക് വരെ ഇപ്പോള്‍ അച്ഛന്റെ ഭരണ രീതി മനസ്സിലാകുന്നുണ്ട് . മുമ്പ് മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ വിശ്വസിച്ച് അഭിപ്രായം രൂപീകരിക്കുന്ന രീതിയുണ്ടായിരുന്നെന്ന് തോന്നുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും നേരിട്ട് മനസ്സിലായെന്നും വീണ പറഞ്ഞു.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT