Around us

തോന്നുമ്പോള്‍ തരും അപ്പോള്‍ കഴിച്ചാല്‍ മതി എന്ന മനോഭാവം ; പിണറായി സർക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവച്ച് വോട്ട് തട്ടാന്‍ ആണ് ഇപ്പോൾ അരി വിതരണം ചെയ്യുന്നത്. പിണറായിയും കരി​ഞ്ചന്തക്കാരനും തമ്മില്‍ എന്തുവ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്നുകാട്ടിയത്. ആറുമാസം പൂഴ്ത്തിവച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ 6 കഴിഞ്ഞ് കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഭക്ഷ്യകിറ്റ് വിതരണം ചെയ്യരുതെന്നല്ല ഏപ്രില്‍ ആറിന് ശേഷം നൽകാനാണ് പ്രതിപക്ഷം പറഞ്ഞത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. തോന്നുമ്പോള്‍ തരും അപ്പോള്‍ കഴിച്ചാല്‍ മതി എന്ന മനോഭാവമാണ് സര്‍ക്കാരിന്. എകെജി സെന്ററില്‍ നിന്നല്ല ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നത്. എട്ട് മാസം വിതരണം ചെയ്യാതിരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അത് ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യക്കിറ്റ് വിതരണം തടസപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ അന്നം മുടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിന് മുറപടിയായാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT