Around us

ചേതനയറ്റ മേജര്‍ അനൂജിന്റെ മുഖത്ത് കണ്ണും നട്ട് ഹൃദയം തകര്‍ന്ന് ആകൃതി സൂദ് ; കരളലിയിക്കുന്ന ചിത്രം

ചേതനയറ്റ മേജര്‍ അനൂജ് സൂദിന്റെ മൃതദേഹത്തിന് സമീപം ഹൃദയം തകര്‍ന്നിരിക്കുന്ന പ്രിയതമ ആകൃതി സൂദിന്റെ കരളലിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. ജമ്മുകശ്മീരിലെ ഹന്ദ് വാഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മേജര്‍ അനൂജ് കൊല്ലപ്പെട്ടത്. മൃതദേഹമുള്ള പെട്ടിയില്‍ കൈകള്‍ വിരിച്ച് അനൂജിന്റെ മുഖത്തേക്ക് കണ്ണും നട്ടിരിക്കുന്ന ആകൃതിയുടെ ചിത്രം ഹൃദയം തൊടുന്നതാണ്. നിരവധിയാളുകളാണ് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 കാരനായ അനൂജ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജന്‍മനാടായ ചണ്ഡീഗഡിലെ പഞ്ച്കുലയില്‍ അനൂജിന്റെ സംസ്‌കാരം. 21 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായിരുന്നു അനൂജ്. ഇദ്ദേഹത്തിന് പുറമെ കേണല്‍ അശുതോഷ് ഷര്‍മ, നായിക് രാജേഷ് കുമാര്‍, ലാന്‍സ് നായിക് ദിനേഷ് സിങ്, പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്‌ഐ സഗീര്‍ അഹമ്മദ് ഖാസി എന്നിവരാണ് മരിച്ചത്. ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ച അനൂജ് അതിനായി 2008 ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമാകുകയായിരുന്നു. അനൂജിന്റെ സഹോദരി ഹര്‍ഷിതയും സൈന്യത്തിന്റെ ഭാഗമാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT